Connect with us

National

മഹാരാഷ്ട്രയില്‍ ബില്‍ഡിംഗ് തകര്‍ന്ന് 15 പേര്‍ക്ക് പരുക്ക്

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 15 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. 70 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. റായ്ഗഡ് ജില്ലയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പ്രദേശത്ത് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

 

---- facebook comment plugin here -----

Latest