Covid19
ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2383 കേസുകള്‍

തിരുവനന്തപുരം | സംസ്ഥാനത്ത് കണ്ടെയ്‌മെന്റ് സോണുകളിലും മറ്റുമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 2383 പേര്‍ക്കെതിരെ കേസെടുത്തു. 1326 പേരെ അറസ്റ്റ് ചെയ്യുകയും 173 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്ത 9936 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് അഞ്ചു കേസുകളുണ്ടായി.
തിരുവനന്തപുരം സിറ്റി -യില്‍ മാത്രം 334 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 44 പേരെ ഇവിടെ അറസ്റ്റ് ചെയ്ത പോലീസ് 12 വാഹനങ്ങളും പിടിച്ചെടുത്തു. കൊല്ലം റൂറലിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 642 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം റൂറലില്‍ 612 കേസുകളും 431 അറസ്റ്റുമുണ്ടായി.
---- facebook comment plugin here -----