Science
സൂര്യനിലും കൊറോണ

ന്യൂയോര്‍ക്ക് | കൊറോണവൈറസ് കാരണം ഭൂമിയിലുള്ള മനുഷ്യവര്‍ഗമാകെ ദുരിതം അനുഭവിക്കുമ്പോള്‍, സൂര്യനില്‍ നിന്നൊരു കൊറോണ വാര്‍ത്ത. നെറ്റിചുളിക്കേണ്ട, കൊറോണവൈറസ് അല്ല. മറിച്ച് സൂര്യന്റെ കത്തിജ്വലിക്കുന്ന അന്തരീക്ഷത്തിനുള്ള പേരാണ് കൊറോണ എന്നത്.
കത്തിജ്വലിക്കുന്ന പ്ലാസ്മയുടെ കൂട്ടമാണത്. എപ്പോഴും മാറ്റത്തിന് വിധേയമാകുന്ന സ്വഭാവമാണ് ഇതിനുള്ളത്. കൊറോണയെന്ന അന്തരീക്ഷത്തിന്റെ സ്വഭാവത്തെ പ്രധാനമായും നിയന്ത്രിക്കുന്ന കാന്തികമണ്ഡലത്തിന്റെ ശക്തിയെ അനാവരണം ചെയ്തിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍. അത്രയധികം പിടികൊടുക്കാത്ത സവിഷേതയാണ് ഇതിനുള്ളത്.
ഈ കാന്തികമണ്ഡലങ്ങള്‍ താരതമ്യേന ദുര്‍ബലമാണ്. മാത്രമല്ല, സൂര്യനില്‍ നിന്നുള്ള ജ്വാലകള്‍ അതിന്റെ അന്തരീക്ഷമായ കൊറോണയെ നിഷ്പ്രഭമാക്കുകയും ചെയ്യും. കൊറോണല്‍ പ്ലാസ്മയിലൂടെ പ്രവഹിക്കുന്ന തരംഗങ്ങളുടെ വേഗതയും ശക്തിയും അളക്കാന്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിരിക്കുകയാണ്. വലിയ അളവില്‍ കൊറോണല്‍ കാന്തിക മണ്ഡലത്തെ ചിത്രീകരിക്കാന്‍ ഇതാദ്യമായാണ് ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചത്.