Connect with us

Oddnews

കടയില്‍ കടന്ന് പലഹാരപ്പൊതിയെടുത്ത് കരടി

Published

|

Last Updated

കാലിഫോര്‍ണിയ | അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കടന്ന് ഒരു പാക്കറ്റ് ചിപ്‌സ് എടുത്തുകൊണ്ടുപോയി കരടി. ഉപഭോക്താക്കളിലൊരാള്‍ പകര്‍ത്തിയ വീഡിയോയിലാണ് ഇതുള്ളത്.

കിംഗ്‌സ് ബീച്ചിലെ സേഫ് വേ സ്റ്റോറിലാണ് സംഭവം. ഇവിടെ നിന്ന് സാധനങ്ങള്‍ ട്രോളിയിലാക്കി പുറത്തിറങ്ങുന്ന ഉപഭോക്താവ് ഈ കരടിയുമായി നേര്‍ക്കുനേര്‍ വന്നെങ്കിലും മറ്റൊരാള്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ വലിയ അപകടം ഒഴിവായി. കരടിയുമായി നേര്‍ക്കുനേര്‍ വന്നത് താനായിരുന്നെന്ന് പിന്നീട് ഈ ഉപഭോക്താവ് ഫേസ്ബുക്കില്‍ കുറിച്ചു.

ആദ്യം മാലിന്യക്കുട്ടക്ക് സമീപത്ത് നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ കഴി്ച്ച കരടി, ഉപഭോക്താവിന്റെ വാനില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ തുനിഞ്ഞു. തുടര്‍ന്ന്, സ്‌റ്റോറിലേക്ക് നടക്കുകയായിരുന്നു. തുടര്‍ന്ന് ടോസ്റ്റിറ്റോസ് ചിപ്‌സിന്റെ ഒരു കവര്‍ കടിച്ചെടുത്ത് പുറത്തേക്ക് പോകുകയായിരുന്നു.

---- facebook comment plugin here -----

Latest