Connect with us

Kerala

വിമാനത്താവള വിവാാദം കോണ്‍ഗ്രസ് ഉന്നയിക്കുന്നത് അദാനിയെ സഹായിക്കാന്‍: കോടിയേരി ബാലകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവള വിവാദം കോണ്‍ഗ്രസ് ഉന്നയിക്കുന്നത്് കോണ്‍ഗ്രസിനെ സഹായിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡ് തയ്യാറാക്കിയ സ്ഥാപനവും അദാനി ബന്ധമുള്ള നിയമ സ്ഥാപനവും തമ്മില്‍ ഒരു ബന്ധവുമില്ല. പുതിയ വിവാദം അദാനിയെ സഹായിക്കാനാണ് .

അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്ന് അറിഞ്ഞുകൊണ്ടല്ല അവരെ സമീപിച്ചത്. അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനം സ്വമേധയാ പിന്‍മാറണമായിരുന്നു. ഒരു കാരണവശാലും അദാനിക്ക് വിമാനത്താവളം വിട്ടു നല്‍കില്ല. മറ്റ് സംസ്ഥാനങ്ങളിലെ ബിഡില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടിയേരി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

Latest