Connect with us

National

ഗ്വാളിയോറിന്റെ മണ്ണിലേക്ക് വീണ്ടുമെത്തിയ സിന്ധ്യക്കെതിരെ വലിയ പ്രതിഷേധവുമായി കോണ്‍ഗ്രസ്

Published

|

Last Updated

ഗ്വാളിയോര്‍ |  കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതിന് ശേഷം തന്റെ സിറ്റിംഗ് മണ്ഡലമായ ഗ്വാളിയോറിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ വലിയ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബി ജെ പി മെമ്പര്‍ഷിപ്പ് പ്രചരണത്തിന്റെ ഭാഗമായാള്ള റോഡ് ഷോയില്‍ പങ്കെടുക്കാനാണ് സിന്ധ്യ മണ്ഡലത്തിലെത്തിയത്. എന്നാല്‍ മണ്ഡലത്തിലെ മൂന്ന് പ്രധാന ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് റോഡ് ഷോക്കെതിരെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുകയായിരുന്നു. നൂറ്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്.

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഒരു പ്രോട്ടോകോളും പാലിക്കാതെയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. സിന്ധ്യ ബി ജെ പിയിലെത്തിയെങ്കിലും ഗ്വാളിയോറിലെ സാധാരണ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനൊപ്പമില്ലെന്ന്് വിളിച്ചറിയിക്കുന്നതായിരുന്നു പ്രതിഷേധമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും ബി ജെ പി റോഡ് ഷോ അംഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്ക് പോകാതിരിക്കാന്‍ പോലീസ് കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രചരണത്തിനാണ് ഗ്വാളിയോറില്‍ ബി ജെ പി തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍ ഈ ദിവസങ്ങളിലെല്ലാം പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

മാര്‍ച്ച് 11 നാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കമല്‍നാഥിന്റെ നേതൃത്വത്്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിട്ടായിരുന്നു സിന്ധ്യയുടെ കൂട്മാറ്റം.

 

---- facebook comment plugin here -----

Latest