Kerala
ഓണം; കര്‍ഷകരില്‍ നിന്ന് 600 ടണ്‍ പച്ചക്കറി ശേഖരിക്കാന്‍ തീരുമാനിച്ച് ഹോര്‍ട്ടികോര്‍പ്പ്

ഇടുക്കി | ഓണക്കാലത്തോടനുബന്ധിച്ച് കര്‍ഷകരില്‍ നിന്നും 600 ടണ്‍ പച്ചക്കറി ശേഖരിക്കാന്‍ തീരുമാനിച്ച് ഹോര്‍ട്ടികോര്‍പ്പ്. ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ്, വെളുത്തുള്ളി, ബീന്‍സ് അടക്കമുള്ള പച്ചക്കറികളാണ് വിളവെടുപ്പിനൊരുങ്ങി നില്‍ക്കുന്നത്. സംഭരണ ശേഷിയുടെ 10 ശതമാനം അധികം പണം നല്‍കിയാവും ഇത്. മന്ത്രി വിഎസ് സുനില്‍ കുമാര്‍ നേരിട്ട് ഇടപെട്ട് വട്ടവടയില്‍ ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ ഉപ സംഭരണ കേന്ദ്രം വഴിയാണ് പച്ചക്കറി സംഭരിക്കുക. അഡീഷണല്‍ ഡയറക്ടര്‍ മധു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വട്ടവട, കാന്തല്ലൂര്‍, ചിന്നക്കനാല്‍, ദേവികുളം, ബൈസന്‍വാലി എന്നിവിടങ്ങളിലെ കൃഷി ഓഫീസര്‍മാര്‍ കര്‍ഷകരെ നേരില്‍ സന്ദര്‍ശിച്ച് പച്ചക്കറി ശേഖരിക്കും.
കഴിഞ്ഞ വര്‍ഷം 580 ടണ്‍ പച്ചക്കറിയാണ് ശേഖരിച്ചത്. ദിവസവും രാവിലെ ഏഴിന് വില പ്രസിദ്ധീകരിക്കുമെന്ന് ഹോട്ടികോര്‍പ്പ് മാനേജര്‍ ജിജോ രാധാകൃഷ്ണന്‍ പറഞ്ഞു.
കൊവിഡ് വ്യാപകമായതിന്റെ ഫലമായുള്ള ലോക്ക് ഡൗണും കണ്ടെയിന്‍മെന്റ് സോണുകള്‍ രൂപപ്പെട്ടതും മറ്റും കാരണം ഏക്കര്‍ കണക്കിന് ഭൂമിയിലെ കൃഷിയാണ് നശിച്ചുപോയത്.