Connect with us

Covid19

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ല; തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ഡൗണ്‍ ഇളവ് ചെയ്യുന്ന അണ്‍ലോക് മൂന്നാം ഘട്ടത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഒരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അന്തര്‍ സംസ്ഥാന യാത്രയും ചരക്കുനീക്കവും ഒരു നിലക്കും തടസ്സപ്പെടുത്തരുതെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തചയച്ചു. ചില സംസ്ഥാനങ്ങളില്‍ ജില്ല ഭരണകൂടങ്ങള്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ വിലക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി.

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തുന്നത് വിതരണ ശൃംഖലയെ ബാധിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പ്രത്യേക അനുമതിയോ ഇ-പെര്‍മിറ്റോ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറുകള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അത് 2005ലെ ഡിസാസ്റ്റര്‍ മാജേ്‌മെന്റ് നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെ ലംഘനമായി കണക്കാക്കും. സംസ്ഥാന അതിര്‍ത്തികളില്‍ ഏതെങ്കിലും വിധത്തിലുള്ള തടസ്സപ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യണമെന്നും ആഭ്യന്തര സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി ഏര്‍പെടുത്തിയ ലോക്ഡൗണിന്റെ ആദ്യ രണ്ട് മാസത്തിനിടയില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പെടുത്തിയിരുന്നു. മെയ് ആദ്യം മുതല്‍ ഇതില്‍ ഇളവ് ചെയ്ത് കേന്ദ്രം അണ്‍ലോക് നടപടികളിലേക്ക് കടക്കുകയായിരുന്നു.

---- facebook comment plugin here -----

Latest