Connect with us

Kerala

നശീകരണ വാസനയുള്ള വഴി പ്രതിപക്ഷം ഉപേക്ഷിക്കണം: മന്ത്രി ഇ പി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍. കേരളത്തിലേത് പാര വെക്കുന്ന പ്രതിപക്ഷമാണെന്നും ഇ- ബസ് പദ്ധതിക്ക് പ്രതിപക്ഷം പാര വെക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

നശീകരണ വാസനയുള്ള ഈ വഴി പ്രതിപക്ഷം ഉപേക്ഷിക്കണം. വികസനം ഇല്ലാതെ കേരളം മുരടിച്ചു പോകണം എന്നാണോ പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

Latest