Connect with us

Business

ജെറ്റ് എയര്‍വേയ്‌സിന്റെ പാപ്പരത്ത നടപടി പൂര്‍ത്തിയാക്കല്‍ വീണ്ടും നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്‌സിന്റെ പാപ്പരത്ത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി. കൊവിഡ് വ്യാപനം കാരണമാണ് തീയതി നീട്ടിയത്. കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ദേശീയ ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തില്‍ നേരത്തേ ആഗസ്റ്റ് 21 വരെ നീട്ടിയിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാപ്പരത്ത നടപടികള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് കൃത്യമായ സമയം പറയുക ബുദ്ധിമുട്ടാണെന്ന് ജെറ്റ് എയര്‍വേയ്‌സ് വായ്പ തിരിച്ചടക്കാനുള്ള സ്ഥാപനങ്ങള്‍ നിയമിച്ച പാപ്പരത്ത നടപടികളുമായി ബന്ധപ്പെട്ട പ്രതിനിധി കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അതേസമയം, എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കത്തിലുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ജെറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തുടര്‍ന്ന്, പാപ്പരത്ത നടപടികള്‍ക്ക് വിധേയമാകാന്‍ അപേക്ഷ നല്‍കുകയായിരുന്നു. നിയമപ്രകാരം കഴിഞ്ഞ ജൂണ്‍ 13ന് നടപടികള്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു.

Latest