Connect with us

Kerala

ലൈഫ് മിഷന്‍: ധനമന്ത്രിയെ കടന്നാക്രമിച്ച് ചെന്നിത്തല; ഐസക് 'കോഴസാക്ഷി'യെന്ന്

Published

|

Last Updated

തിരുവനന്തപുരം | വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാറിനെയും ധനമന്ത്രിയേയും രൂക്ഷമായി ആക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ ഇടപാടില്‍ നാലേകാല്‍ കോടി രൂപ കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശ്ടാവാണ്. അക്കാര്യം തനിക്ക് അറിയാമെന്നാണ് ഇതിനോട് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. കോഴസാക്ഷിയാണ് ഐസക്കെന്നും ചെന്നിത്തല ആരോപിച്ചു.

തട്ടിപ്പ് നടന്നു എന്ന് അറിഞ്ഞുവെങ്കില്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടിയിരുന്നു. അത് ചെയ്തില്ല. അദ്ദേഹമാണോ നികുതി വെട്ടിപ്പിന് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരെ വിടുന്നത്. ഇങ്ങനെ ഒരാള്‍ അവതരിപ്പിക്കുന്ന ധനകാര്യ ബില്ലില്‍ എങ്ങനെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമെന്നും ചെന്നിത്തല ചോദിച്ചു.

നിയമമന്ത്രി എകെ ബാലനും കോഴ ഇടപാട് ശരിവെച്ചിട്ടുണ്ട്. ഇവര്‍ക്ക് എല്ലാം അറിവായുണ്ടായിട്ടും മുഖ്യമന്ത്രിക്ക് അറിവില്ല എന്ന് പറയുന്നത് എങ്ങനെയാണ്. ഭൂമി കൊടുത്തതല്ലാതെ ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ പൂര്‍ണ സമ്മതത്തോടെയാണ് യൂണിടെക്സ് തുടങ്ങിയത്. ഉന്നതതലങ്ങളില്‍ നടന്ന ഗൂഢാലോചനയാണ്. മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തിലാണ് ഈ കോഴ ഇടപാട് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Latest