Connect with us

Covid19

കൊവിഡ് ബാധിച്ച് സഊദിയില്‍ ഇന്ന് 42 മരണം

Published

|

Last Updated

ദമാം |  സഊദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 42 പേര്‍ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 13 മരണം തലസ്ഥാനമായ റിയാദിലും അഞ്ച് മരണം ജിദ്ദയിലുമാണ്. ഇതോടെ സഊദിയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 3548 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1682 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1385 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
303,973 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 275,476 രോഗികള്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. വിവിധ ആശുപത്രികളിലായി 24,949 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1682 പേരുടെ നില ഗുരുതരമാണ്. രോഗ ബാധിതരെ കണ്ടെത്തുന്നതിനായി 4,501,104 ടെസ്റ്റുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയതെന്നും മന്ത്രാലയം അറിയിച്ചു.