Covid19
വീണ്ടും കൊവിഡ് മരണം; കോഴിക്കോട് സ്വദേശി മെഡിക്കല്‍ കോളജില്‍ മരിച്ചു

കോഴിക്കോട് | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മരിച്ച മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. കഴിഞ്ഞ 6 ദിവസം കൊണ്ട് 10,523 രോഗികളും 53 മരണവുമാണ് കേരളത്തിലുണ്ടായത്. മരണങ്ങളുടെ 58 ശതമാനവും പുതിയ കാല്‍ലക്ഷത്തിലധികം രോഗികളും സംസ്ഥാനത്തുണ്ടായത് ഈ മാസത്തിലാണ്.
---- facebook comment plugin here -----