Covid19
കൊവിഡ്; സഊദിയില്‍ 24 മണിക്കൂറിനിടെ 36 മരണം, 1,363 പേര്‍ക്ക് പുതുതായി രോഗം
ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 36 പേര്‍ മരിച്ചു. 1,363 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1,180 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 302,686 ആയിട്ടുണ്ട്.
രോഗബാധിതരില്‍ 2,74,091 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3,506 ആണ് കൊവിഡ് ബാധിത മരണം. 25,089 കൊവിഡ് രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 1,725 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വെളിപ്പെടുത്തി.







