Connect with us

National

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ വീതം നല്‍കും

Published

|

Last Updated

ചെന്നൈ | രാജമല പെട്ടിമുടി ദുരന്ത ബാധിതര്‍ക്ക് ധനസഹായവുമായി തമിഴ്നാട് സര്‍ക്കാര്‍. മരിച്ചവരുടെകുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതവുംഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവുമാണ് സഹായം.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സഹായധനം പ്രഖ്യാപിച്ചത്. ആഗസ്റ്റ് ഏഴിനാണ് രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടാവുന്നത്.അപകടത്തില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസധനത്തിന്റെ ആദ്യഗഡുവായിഅഞ്ച് ലക്ഷം രൂപമുഖ്യമന്ത്രി പിണറായി വിജയനുംപ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----

Latest