Connect with us

Oddnews

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചോക്ലേറ്റ് മഴ

Published

|

Last Updated

ജനീവ | സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഓള്‍ട്ടണ്‍ പ്രദേശത്ത് ചോക്ലേറ്റ് മഴ. ചോക്ലേറ്റ് ഫാക്ടറിയുടെ വെന്റിലേഷന്‍ സംവിധാനത്തിലുണ്ടായ തകരാറ് കാരണമാണ് പ്രദേശത്ത് മുഴുവന്‍ കൊക്കോപ്പൊടി മഴ കണക്കെ വീണത്. ലിന്‍ഡ്റ്റ് ആന്‍ഡ് സ്പ്രംഗ്ലി കാന്‍ഡി ഫാക്ടറിയിലാണ് സംഭവം.

വറുത്ത കൊക്കോ മുറി, ചതച്ച കൊക്കോ ബീന്‍സിന്റെ കഷ്ണങ്ങള്‍ എന്നിവയുള്ള വിഭാഗത്തിലെ വെന്റിലേഷന്‍ സംവിധാനമാണ് തകരാറിലായത്. പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ കാറ്റില്‍ കൊക്കോപ്പൊടി മേഖലയിലാകെ പരക്കുകയായിരുന്നു.

കൊക്കോ പൊടി വീണ് വാഹനങ്ങളും ചില കെട്ടിടങ്ങളുമെല്ലാം മൂടിപ്പോയിരുന്നു. ഇത് വൃത്തിയാക്കാനുള്ള ചെലവ് തങ്ങള്‍ വഹിക്കുമെന്ന് കമ്പനി അറിയിച്ചു. പരിസ്ഥിതിക്ക് ഈ പൊടി ദോഷമുണ്ടാക്കില്ലെന്നും വെന്റിലേഷന്‍ അറ്റകുറ്റപ്പണി നടത്തിയതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.