National
സുശാന്ത് കേസ് : രാഷ്ട്രീയ പരാമർശം ശരിയല്ലെന്ന് സഞ്ജയ് റാവത്ത്

മുംബൈ| സുശാന്ത് സിംഗ് രാജ്പുത് കേസിൽ ആദ്യ പ്രതികരണവുമായി ശിവസേന. സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീ കോടതി വിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കേസിൽ മുംബൈ പോലീസ് ന്യായമായ അന്വേഷണമാണ് നടത്തിയതെന്ന് വാദിച്ച് മഹാരാഷ്ട്ര എം പിയായ സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. എന്നാൽ സുപ്രീം കോടതി വിധിയെക്കുറിച്ച് അഭിപ്രായം പറയുന്നത് അനുയോജ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
നിയമം അറിയാവുന്നവർക്കാണ് അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിയൂ. റാവത്ത് പറഞ്ഞു. നമ്മുടെ രാജ്യത്ത് ആരും നിയമത്തിന് അതീതരല്ല. എല്ലാവർക്കും നീതി ലഭ്യമാക്കുക എന്നത് ഒരു മാനദണ്ഡമാണ്. വിധിക്കെതിരെ രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നത് അനുയോജ്യമല്ലെന്നും ദ്ദേഹം കൂട്ടിച്ചേർത്തു.
---- facebook comment plugin here -----