Covid19
കൊവിഡ് ഇന്ത്യയില്‍ തൊഴിലില്ലാതാക്കിയത് രണ്ട് കോടിയോളം പേര്‍ക്ക്

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരി മൂലം ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടായ വലിയ നഷ്ടെത്തെ ബോധ്യപ്പെടുത്തി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി സര്‍വ്വേ പുറത്ത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ രാജ്യത്ത് പിടിമുറുക്കിയ കൊവിഡ് മൂലം രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി സര്‍വ്വേ പറയുന്നു. അസംഘടിത, മാസശമ്പള മേഖലയിലുള്ളവരാണ് പ്രതിസന്ധിയുടെ ആഴം അറിഞ്ഞതില്‍ ഏറെയും. ജൂലൈയില്‍ മാത്രം 50 ലക്ഷം പേര്‍ക്ക് ജുലൈയില്‍ മാത്രം തൊഴിലില്ലാതായെന്നും സര്‍വ്വേ പറയുന്നു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1.89കോടിപേര്‍ക്കാണ്തൊഴില്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 32 ശതമാനത്തോളം മാസശമ്പള വിഭാഗമാണ്. ഇതില്‍ 75 ശതമാനത്തോളം പേരെ ലോക്ക് ഡൗണ്‍ ബാധിച്ചു.തൊഴില്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചുലഭിക്കാനുള്ള സാധ്യത കുറവുള്ള വിഭാഗമാണിതെന്നുംറിപ്പോര്‍ട്ട് പറയുന്നു. ഈ വിഭാഗത്തില്‍ തൊഴില്‍നഷ്ടം ഇപ്പോഴും ഭീകരമായി തുടരുകയാണെന്നും ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലക്ക് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്നും സര്‍വ്വേ പറയുന്നു.
ഐ എല്‍ ഒയുടെയും എ ഡി ബിയുടെയും സര്‍വേ പ്രകാരം തൊഴില്‍ നഷ്ടപ്പെട്ടവരില്‍41 ലക്ഷവും യുവാക്കളാണ്. ഭൂരിഭാഗം തൊഴില്‍ നഷ്ടവും നിര്‍മാണ കാര്‍ഷിക മേഖലകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.അസംഘടിത മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത വളരെയധികമാണ്. അതോടൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിയില്‍ തിരിച്ചുപ്രവേശിക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.