Connect with us

Covid19

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൊവിഡ് സ്ഥിതി രൂക്ഷം

Published

|

Last Updated

മലപ്പുറം/കോഴിക്കോട് | മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൊവിഡ് സ്ഥിതി രൂക്ഷം. മലപ്പുറത്ത് ഇന്ന് 242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 11 പേരുടെ ഉറവിടം വ്യക്തമല്ല. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ജില്ലയില്‍ ഇന്ന് 194 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ ആകെ 3,153 പേര്‍ക്കാണ് രോഗം ഭേദമായത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 135 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്ന് എത്തിയ മൂന്നു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ട് പേരുമുണ്ട്. നിലവില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1,330 ആണ്.

Latest