Connect with us

Oddnews

അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ 11 വര്‍ഷം സഞ്ചരിച്ചെത്തിയ കുപ്പിയിലെ സന്ദേശം ലഭിച്ചത് മൂന്ന് വയസ്സുകാരിക്ക്

Published

|

Last Updated

മസാച്യുസെറ്റ്‌സ് | മസാച്യുസെറ്റ്‌സിലെ ബീച്ചില്‍ എത്തിയ മൂന്ന് വയസ്സുകാരിക്ക് ലഭിച്ചത് 11 വര്‍ഷം മുമ്പ് എഴുതിവിട്ട കുപ്പിയിലെ സന്ദേശം. 11 വര്‍ഷം അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ഒഴുകിയെത്തിയ കുപ്പിയും അതിലെ സന്ദേശവുമാണ് മൂന്ന് വയസ്സുകാരിക്ക് ലഭിച്ചത്.

ഫല്‍മൗത്ത് ഹൈറ്റ്‌സ് ബീച്ചിലെത്തിയപ്പോള്‍ ലില എന്ന കുട്ടിക്കാണ് കുപ്പി കിട്ടിയത്. മണലില്‍ ചിപ്പികള്‍ തിരയുമ്പോഴാണ് ലിലക്ക് ഈ കുപ്പി ലഭിച്ചത്. ബ്രിട്ടനില്‍ നിന്ന് 2009 മാര്‍ച്ച് മൂന്നിനാണ് ഇത് അയച്ചത് എന്നാണ് കുപ്പിയിലെ സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

ഇതേകുപ്പിയില്‍ തങ്ങളുടെ സന്ദേശം എഴുതി കടലില്‍ ഒഴുക്കാനാണ് ലിലയുടെ കുടുംബം പദ്ധതിയിടുന്നത്.

Latest