Connect with us

Gulf

ആഗസ്റ്റ് 24 മുതൽ ആർ ടി എ ബസ് റൂട്ടുകൾ മാറും; ഗോൾഡ് സൂഖ് ബസ് സ്റ്റേഷന് പകരം അൽ ബറാഹ

Published

|

Last Updated

ദുബൈ | ആർ ടി എ ആഗസ്റ്റ് 24ന് പുതിയ രണ്ട് ബസ് റൂട്ടുകൾ (മെട്രോ ലിങ്ക്, എക്‌സ്പ്രസ് സേവനം) തുറക്കും.
ആദ്യത്തേത്, എഫ് 27, അൽ ജാഫിലിയ മെട്രോ സ്റ്റേഷനും അൽ സത്്വക്കും ഇടയിലുള്ള മെട്രോ ലിങ്ക് സർവീസ് ഷട്ട്‌ലിംഗ് ആണ്. റൂട്ട് 32 സി യെ പിന്തുണക്കുന്ന പുതിയ റൂട്ട് ശനിയാഴ്ച മുതൽ വ്യാഴം വരെ പീക്ക് സമയങ്ങളിൽ 15 മുതൽ 30 മിനിറ്റ് വരെ ആവൃത്തിയിൽ ആയിരിക്കും.

വെള്ളിയാഴ്ചകളിൽ, സേവന ആവൃത്തി 20 മുതൽ 30 മിനിറ്റ് വരെ ആയിരിക്കും. മറ്റൊരു പുതിയ റൂട്ട്, റൂട്ട് എക്‌സ് 64, എക്‌സ്പ്രസ് സർവീസാണ്. അൽ ബറാഹ ബസ് സ്റ്റേഷനും (ഗോൾഡ് സൂഖ് ബസ് സ്റ്റേഷന് പകരം) റാസ് അൽ ഖോറും തമ്മിൽ ബന്ധിപ്പിക്കും. തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ആവൃത്തിയിൽ ആയിരിക്കും.  റൂട്ട്‌സ് 64, 64 എ എന്നിവക്ക് വേഗമേറിയ  ബദൽ ഇത് വാഗ്ദാനം ചെയ്യുന്നു.

ബസ് യാത്രക്കാരിൽ നിന്ന് ലഭിച്ച അഭ്യർഥനകൾ മാനിച്ചാണ് പുതിയ റൂട്ടുകളെന്നു അധികൃതർ വ്യക്തമാക്കി.
ആഗസ്റ്റ് 24 മുതൽ  മറ്റ് ബസ് റൂട്ടുകൾ മെച്ചപ്പെടുത്തും. റൂട്ട് എഫ് 13 (ദുബൈ  മാൾ മെട്രോ സ്റ്റേഷൻ- ദുബൈ  മാൾ) അൽ അസയൽ റോഡിലൂടെ കടന്നുപോകും. റൂട്ട് 97 (അൽ ഖുസൈസ് ബസ് സ്റ്റേഷൻ – ജെബൽ അലി ഇൻഡസ്ട്രിയൽ സോൺ 7) അൽ ഖൈൽ റോഡിലെ സമർപ്പിത ബസ് പാതയിലൂടെ കടന്നുപോകാൻ വഴിതിരിച്ചുവിടും.

റൂട്ട് 63 ഇ (അൽ ഖുസൈസ് ബസ് സ്റ്റേഷൻ – അൽ ഖൂസ്  ബസ് സ്റ്റേഷൻ) അൽ ഖൈൽ റോഡിലെ സമർപ്പിത  പാതയിലൂടെ കടന്നുപോകുന്നതിന് വഴിതിരിച്ചുവിടും.
നിരവധി ബസ് റൂട്ടുകൾ വിപുലീകരിക്കും. റൂട്ട് 8 അൽ ബറാഹ ബസ് സ്റ്റേഷനിൽ നിന്ന് ഇബ്‌നു ബത്തൂത്ത  മെട്രോ സ്റ്റേഷനിലേക്ക് ആരംഭിക്കും.

റൂട്ട് 95 അൽ ബറാഹ ന്യൂ ബസ് സ്റ്റേഷനിൽ നിന്ന് ജെബൽ അലിയിലെ വാട്ടർഫ്രണ്ട് ലേബർ ക്യാന്പിലേക്ക് ആരംഭിക്കും. റൂട്ട് സി 28   അൽ ബറാഹ ന്യൂ ബസ് സ്റ്റേഷനിൽ നിന്ന് അൽ മംസാർ ബീച്ച് പാർക്കിലേക്ക് ആരംഭിക്കും. റൂട്ട് 62 (റാസ് അൽ ഖോറിലെ അൽ ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ 5-വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്‌സ് മാർക്കറ്റ്) അൽ ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ 5 വരെയും റൂട്ട് 20 (വാർസൺ 3-അൽ നഹ്ദ 1, സ്റ്റേഷൻ 2) വാർസൺ 3, ആർ ടി എയിലേക്കും വ്യാപിപ്പിക്കും.

ഷെഡ്യൂളിംഗ് സമ്പ്രദായത്തിന് അനുസൃതമായി ലക്ഷ്യസ്ഥാനങ്ങളിലേക്ക് സമയബന്ധിതമായി എത്തിച്ചേരുന്നതിന് ആർ ടി എ ദുബൈയിലെ മറ്റ് 15 ബസ് റൂട്ടുകളുടെ സമയം മെച്ചപ്പെടുത്തും.  റൂട്ടുകൾ ഇവയാണ്: എഫ് 30, എഫ് 25, എഫ് 04, എഫ് 01, സി 04, 367, 320, 84, 56, 20, 11 എ, 7, എക്‌സ് 92, എക്‌സ് 22, എഫ് 32.

---- facebook comment plugin here -----

Latest