Connect with us

National

കനത്ത മഴ: ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി

Published

|

Last Updated

ഹൈദരാബാദ്| അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിര്‍ദേശം നല്‍കി. എല്ലായിടത്തും മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ സ്ഥലങ്ങളില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും മഴയോ വെള്ളപ്പൊക്കമോ കാരണം ഒരു ജീവന്‍ പോലും നഷ്ട്ടപെടരുതെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലെ അധാകാരികളുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിനസം പ്രത്യേക മീറ്റിംഗ് നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പക്ഷെ അടുത്ത മൂന്ന് നാല് ദിവസം അതിഭീകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, മധ്യഇന്ത്യയില്‍ പലയിടത്തും കനത്ത മഴയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

Latest