National
ഉത്തരാഖണ്ഡില്‍ ബി ജെ പി എം എല്‍ എക്കെതിരെ പീഡന പരാതിയുമായി യുവതി

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ ബി ജെ പി എം എല്‍ എക്കെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. ദ്വാരഹത് എം എല്‍ എയായ മഹേഷ് നേഗി 2016 നും 2018നും ഇടയില്‍ നിരവധി തവണ തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്. സംഭവം പുറത്ത് പറയാതിരിക്കാന്‍ എം എല്‍ എയുടെ ഭാര്യ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതി പറയുന്നു.
എം എല്‍ എയുടെ അയല്‍ക്കാരിയായിരുന്നു പീഡിപ്പിക്കപ്പെട്ട യുവതി. 2016ല്‍ തന്റെ അമ്മക്ക് സുഖമില്ലാതിരുന്നപ്പോഴാണ് എം എല്‍ എയുമായി ബന്ധം ഉണ്ടാകുന്നത്. പിന്നീട് താന്‍ എം എല്‍ എയില്‍ നിന്ന് ഗര്‍ഭിണിയായെന്നും കുഞ്ഞിന്റെ ഡി എന്‍ എ പരിശോധന നടത്തിയാല്‍ സത്യം അറിയാമെന്നും യുവതി നെഹ്രു കോളനി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുസൂരി, നൈനിതാല്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെല്ലാം കൊണ്ടുപോയി എം എല്‍ എ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തില്‍ യുവതിയുടെ മൊഴിയു അടിസ്ഥാനത്തില്‍ കുട്ടിയുടെ ഡി എന്‍ എ പരിശോധധന ഫലം നടത്തണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് പ്രീതം സിംഗ് ആവശ്യപ്പെട്ടു.