Connect with us

Covid19

ലോകത്തെ കൊവിഡ് കേസുകള്‍ 2.20 കോടിയും കടന്ന് മുന്നോട്ട്

Published

|

Last Updated

വാഷിംഗ്ടണ്‍ | ആറ് മാസം പിന്നിട്ടിട്ടും ലോകത്തെ കൊവിഡ് വ്യാപനം അതിതീവ്രമായ അളവില്‍ തുടരുന്നു. വിവിധ രാജ്യങ്ങളിലായി 2,20,35,263 പേര്‍ക്ക് ഇതിനകം വൈറസ് സ്ഥിരീകരിച്ചു. 1,47,75,187 പേര്‍ക്കാണ് രോഗമുക്തി നേടാനായത്. വൈറസിന്റെ പിടിയില്‍പ്പെട്ട് 7,76,830 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആറായിരത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതത്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. അമേരിക്കയില്‍ 56,11,152 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 1,73,688 മരണവും അമേരിക്കയിലുണ്ടായി. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 33,63,235 കേസും 1,08,654 മരണവും മൂന്നാമതുള്ള ഇന്ത്യയില്‍ 27,01,604 കേസും 51,925 മരണവും റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയില്‍ 9,27,745, ദക്ഷിണാഫ്രിക്കയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 15,740, 11,982 എന്നിങ്ങനെയാണ് ഇവിടത്തെ മരണ നിരക്ക്. പെറുവില്‍ 26,281, മെക്‌സിക്കോയില്‍ 56,757, കൊളംബിയയില്‍ 15,372, ചിലിയില്‍ 10,513, സ്‌പെയിനില്‍ 28,646 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Latest