Connect with us

National

ബെംഗളൂരു വിമാനത്താവളത്തിനടുത്തായി ഉടന്‍ റെയില്‍വേ സ്‌റ്റേഷന്‍: കേന്ദ്രമന്ത്രി

Published

|

Last Updated

ബെംഗളൂരു| കേംഗൗഡ അന്തരാഷട്ര വിമാനത്താവളത്തിനടുത്തായി റെയില്‍വേ സ്‌റ്റേഷന്‍ ഉടന്‍ വരുമെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍. ബെംഗളൂരു വൈമാനികര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ സമ്മാനമാണ് റെയില്‍വേ സ്‌റ്റേഷനെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായുള്ള ഇവരുടെ ആവശ്യമാണ് ഇതോടെ നിറവേറുന്നതെന്നും റെയില്‍വേ സ്‌റ്റേഷന്‍ ഉടന്‍ വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റോഡ് ഗതാഗതത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ സൗകര്യം ആളുകള്‍ക്ക് വിമാനത്താവളത്തിലേക്ക് സുഖമായി യാത്ര ചെയ്യാന്‍ കഴിയുമെന്നും ഗോയല്‍ പറഞ്ഞു.

എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് ,മൂന്ന് കീലോമീറ്റര്‍ ദൂരത്തായിരിക്കും റെയില്‍വേസ്‌റ്റേഷന്‍ വരിക. ഇതുവഴി ഓടുന്ന ആറ് ട്രെയിനുകള്‍ക്ക് വിമാനത്താവളത്തിനടുത്ത് സ്‌റ്റോപ് അനുദിക്കും. ഈ മാസം റെയില്‍വേ സ്റ്റേഷന്റെ പണി പൂര്‍ത്തീകരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ ജൂലൈയില്‍ ട്വീറ്റ് ചെയ്തിരുന്നു. നിലവില്‍ വിമാനത്താവളത്തിലെത്താന്‍ ആളുകള്‍ റോഡ് ഗതാഗതത്തെയാണ് ആശ്രയിച്ചിരുന്നത്. ബെംഗളൂരു നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് 40 കിലോമീറ്റര്‍ ദൂരമുണ്ട്.