Connect with us

Kerala

ശിവശങ്കറിനെ ഇ ഡി ഈ ആഴ്ച വീണ്ടും ചോദ്യം ചെയ്യും

Published

|

Last Updated

കൊച്ചി | നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കഴിഞ്ഞ ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴി വിലയിരുത്തിയ ശേഷമാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഈ ആഴ്ച ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകേണ്ടി വരുമെന്ന് ഇ ഡി ശിവശങ്കറിനെ അറിയിച്ചിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് അസി.ഡയറക്ടര്‍ പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ സ്വപ്നയുടെ രണ്ട് ബേങ്ക് ലോക്കറുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചോദ്യമെന്നാണ് വിവരം. ശിവശങ്കര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്കര്‍ തുറന്നതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയാണ് ഇതിന് ആധാരം. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടൊപ്പം ജോയന്റ് അക്കൗണ്ടാണിത്. സ്വപ്നയുടെ മൊഴിയില്‍നിന്ന് ലഭിച്ച വിവരങ്ങളും ചോദ്യം ചെയ്യലില്‍ നിര്‍ണായകമാണ്. രണ്ട് ലോക്കറുകളില്‍ നിന്നായി ഒരു കോടിയും ഒരു കിലോ സ്വര്‍ണവുമാണ് കണ്ടെടുത്തത്. ഇത് ശിവശങ്കറിന്റെ ബിനാമി ഇടപാടാണോ എന്നതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തത വരുത്തും.

 

Latest