Connect with us

Kerala

പാലക്കാട് കൊടുവായൂരില്‍ വയോധികന്റെ മൃതദേഹം രണ്ട് മണിക്കൂര്‍ വഴിയരികില്‍ കിടന്നു

Published

|

Last Updated

പാലക്കാട് | കൊടുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ വയോധികന്റെ മൃതദേഹം രണ്ട് മണിക്കൂറോളം വഴിയരികില്‍ കിടന്നു. കൊടുവായൂര്‍ ബസ്റ്റാന്‍ിലും ടൗണിലും സ്ഥിരമായി കാണാറുള്ള സിറാജുദ്ദീന്‍ എന്നയാളുടെ മൃതദേഹമാണ് വഴിയരികില്‍ കിടന്നത്. ഉറങ്ങിക്കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. ഏറെ നേരമായിട്ടും എഴുന്നേറ്റ് കാണാത്തതിനാല്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും ആരോഗ്യ വകുപ്പ് അധികൃതര്‍ എത്താതെ മൃതദേഹം മാറ്റാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. പിപിഇ കിറ്റ് ഉള്‍പ്പെടെ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ മൃതദേഹം കൈകാര്യം ചെയ്യാനാകില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.

പിന്നീട് ആരോഗ്യ വകുപ്പ് അധികൃതര്‍ ആംബുലന്‍സുമായി എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.