Connect with us

National

ഇന്ത്യയില്‍ നിരോധിച്ച കഫ്‌സിറപ്പിന്റെ 1500 ബോട്ടിലുകള്‍ ഇന്തോ- ബെംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് പിടിച്ചെടുത്തു

Published

|

Last Updated

നവാഡ| ഇന്തോ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 1540 പെന്‍സിഡിലിന്‍ ബോട്ടില്‍ ബി എസ് എഫ് പിടികൂടി. ഇന്ത്യയില്‍ നിരോധിച്ച് കഫ്‌സിറപ്പാണ് പെന്‍സിഡിലിന്‍. രാജ്യത്തെ വിവധയിടങ്ങളില്‍ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയിലാണ് കഫ്‌സിറപ്പ് ബോട്ടില്‍ പിടച്ചെടുത്തത്.

പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിലെ ഇന്തോ- ബംഗ്ലാദേശ് അതിര്‍പ്രദേശമായ നവാഡയില്‍ വെച്ചാണ് ഇന്ത്യന്‍ കള്ളക്കടത്തുകാരനില്‍ നിന്ന് 160 ബോട്ടില്‍ പിടിച്ചെടുത്തത്. ചോദ്യംചെയ്യലില്‍ മറ്റ് ഫെന്‍സിഡിലിന്‍ കള്ളക്കടത്തുകാരെ സംബന്ധിച്ച വിവരങ്ങള്‍ അയാള്‍ ബി എസ് എഫിന് കൈമാറി. ബംഗ്ലാദേശില്‍ നിന്നും ഫെന്‍സിഡിലിന്‍ ഇന്ത്യയിലേക്ക് വ്യാപകമായി കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അതിര്‍ത്തിയില്‍ നിന്നും മരുന്ന് കള്ളക്കടത്തുകാരെ പിടികൂടിയത്. ഒരാള്‍ രക്ഷപ്പെടതായും ബി എസ് എഫ് പറഞ്ഞു.

മാല പ്രദേശവാസിയായ ഗുരുപദ് മണ്ഡല്‍ എന്നയാലാണ് മരുന്ന് കള്ളക്കടത്തിന് നിര്‍ദേശം നല്‍കിയതെന്നും പിടിയിലായ പ്രതി പറഞ്ഞു. അതിര്‍ത്തി കടത്തി തന്നാല്‍ ഒരു ബാഗിന് 1200 രൂപ നല്‍കാമെന്ന് കള്ളകടത്തുകാര്‍ വാഗ്ദാനം ചെയ്താതായും അയാള്‍ പറഞ്ഞു. ബെര്‍ഹാംപോരയില്‍ നിന്ന് 386 പെന്‍സിഡിലിന്‍ ബോട്ടിലുകളാണ് അതിര്‍ത്തി സുരക്ഷാ സേന പിടിച്ചെടുത്തത്. എന്നാല്‍ പ്രതി രക്ഷപ്പട്ടതായും സുരക്ഷാ സേന പറഞ്ഞു.

ബി എസ് എഫ് നടത്തിയ മറ്റൊരു ഓപ്പറേഷനലാണ് 1004 ബോട്ടിലുകള്‍ ഒന്നിച്ച് പിടിച്ചെടുത്തത്. കള്ളകടത്തുകാരനെ പോലീസിന് കൈമാറി. ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.