Connect with us

International

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരന്‍ അന്തരിച്ചു

Published

|

Last Updated

ബെഡ്മിന്‍സ്റ്റര്‍| അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സഹോദരന്‍ റോബര്‍ട്ട് ട്രംപ്(72) അന്തരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു മരണം. ബിസിനസ്മാനും റിയല്‍ എസ്‌റ്റേറ്റ് ഡെപലെപ്പറുമായിരുന്ന റോബര്‍ട്ട് ട്രംപിന്റെ ഇളയ സോഹദരനണ്. അതേസമയം, റോബര്‍ട്ടിന്റെ മരണകാരണത്തെ സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ജൂണില്‍ ന്യൂയോര്‍ക്കിലെ മൗണ്ട് സിനായി ആശുപത്രിയിലെ ഐ സി യുവില്‍ റോബര്‍ട്ടിനെ ഒരാഴ്ച പ്രവേശിപ്പിച്ചിരുന്നതായി എ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സഹോദരന്റെ മരണത്തില്‍ ട്രംപ് അനുശോചനം രേഖപ്പെടുത്തി. എന്റെ സഹോദരന്‍ റോബര്‍ട്ട് ഇന്നലെ രാത്രി സമാധാനപൂര്‍ണമായ മരണം കൈവരിച്ചു. അദ്ദേഹം എനിക്ക് സഹോദരന്‍ മാത്രമായിരുന്നില്ല, എന്റെ ഉത്തമ സുഹൃത്ത് കൂടിയായിരുന്നു. റോബര്‍ട്ടിനെ വളരെയധികം താന്‍ മിസ് ചെയ്യും. പക്ഷെ ഞങ്ങള്‍ വീണ്ടും കണ്ട് മുട്ടും. സഹോദരാ തന്റെ ഓര്‍മകള്‍ മരണം വരെ ഹൃദയത്തിലുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.

വെള്ളിയാഴ്ച ന്യൂജേഴ്‌സിയിലുള്ള സോഹദരനെ ട്രംപ് സന്ദര്‍ശിച്ചിരുന്നു. സഹോദരന് സുഖമില്ലെന്ന് ട്രംപ് നേരത്തെ അറിയിച്ചിന്നു. റോബര്‍ട്ടിന്റെ സംസ്‌കാര ചടങ്ങില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് സൂചന. അതേസമയം, എന്റെ കുടുംബം ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെ സൃഷ്ടിച്ചതെന്ന പേരില്‍ ഒരു ബുക്ക് പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു റോബര്‍ട്ട് ട്രംപ്.