National
വിദ്യാര്‍ഥിയുടെ മരണം: രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ബുലന്ദ്ഷഹര്‍| യു പിയിലെ ബുലന്ദ്ഷഹറില്‍ 20കാരിയായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പത്തിനാണ് വിദ്യാര്‍ഥിയായ സുധിക്ഷ ഭാട്ടി റോഡ് അപകടത്തില്‍ കൊല്ലപ്പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരനൊപ്പം ബൈക്കില്‍ പോകവെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ദീപക് ചൗധരി, രാജു എന്നിവരെ പോലീസ് കസ്റ്റിഡിയിലെടുത്തത്. അമേരിക്കയിലെ ബാബ്‌സണ്‍ കോളജില്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദ പഠനത്തിനായി പോകാനാരിക്കുമ്പോഴാണ് അപടകമുണ്ടായത്. ഈ മാസം 20നായിരുന്നു സുധിക്ഷക്ക് അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നത്.
അതേസമയം, രണ്ട് പേര്‍ മകളെ പിന്തുടര്‍ന്ന് ആക്രമിച്ചതിനാലാണ് അപകടമുണ്ടായതെന്നും മകള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതെന്നും കുടുംബം ആരോപിച്ചു. എന്നാല്‍ ഈ സംഭവത്തെ ചിലര്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതായി പോലീസ് പറഞ്ഞു. അമേരിക്കയില്‍ പഠിക്കാന്‍ സുധിക്ഷക്ക് വലിയ വലിയ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. ഇതിനാല്‍ തന്നെ ആളുകള്‍ ഈ വിഷയത്തെ പല തരത്തില്‍ വളച്ചൊടിക്കുകയാണെന്ന് എസ് പി സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു.