Connect with us

National

കര്‍ഷകര്‍ക്കായി ഒരു ലക്ഷം കോടിയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | കാര്‍ഷിക മേഖലയേയും കര്‍ഷകനേയും കൂടുതല്‍ സ്വയം പര്യാപ്തരാക്കുക
എന്നത് ആത്മ നിര്‍ഭര്‍ ഭാരതിന്റെ പ്രധാന പരിഗണിയിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒരു ലക്ഷം കോടിയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപവത്കരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തോട് പ്രസംഗിക്കുകയായിരുന്നു മോദി.

2014നു മുമ്പ് 60 ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് ഒപ്ടിക്കല്‍ ഫൈബര്‍ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഒപ്ടിക്കല്‍ ഫൈബര്‍ കൊണ്ടു ബന്ധിപ്പിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വയംപര്യാപ്ത-ആധുനിക-നവ ഇന്ത്യയുടെ നിര്‍മിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് നിര്‍ണായക പങ്കാണുള്ളത്. അതിനാലാണ് മൂന്നു ദശകങ്ങള്‍ക്കിപ്പുറം പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest