Connect with us

National

വിശ്വാസ വോട്ടെടുപ്പില്‍ ഗെഹ്ലോട്ടിന് ജയം

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിന് ജയം. മൂന്ന് മണിക്കൂര്‍ നീണ്ട വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചക്കൊടുവിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജയിച്ചത്. ആറ് മാസത്തേക്ക് സർക്കാറിനെതിരേ അവിശ്വാസം കൊണ്ടുവരാനാകില്ല.

200 അംഗ നിയമസഭയില്‍ 101 പേരുടെ ഭൂരിപക്ഷമായിരുന്നു സര്‍ക്കാറിന് വേണ്ടിയിരുന്നത്.  200 അംഗ നിയമസഭയില്‍  125  പേരുടെ പിന്തുണ ഗെഹ്ലോട്ടിന് ലഭിച്ചു. ബി ജെ പിക്ക് 72 അംഗങ്ങളുടെ പിന്തുണയാണുള്ളത്.

ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഇടഞ്ഞതോടെ ഒരുമാസം രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വവുമായി പൈലറ്റ് നടത്തിയ ഒത്ത് തീര്‍പ്പ് ചര്‍ച്ചക്കൊടുവില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു.