National
ജയ്പൂരിൽ കനത്ത മഴ: ഗതാഗതം സ്തംഭിച്ചു

ജയ്പൂർ| രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ പെയ്ത കനത്ത മഴ ഗതാഗതകുരുക്കിനും വെള്ളക്കെട്ടിനും ഇടയാക്കി. അടുത്ത 48 മണിക്കൂർ സംസ്ഥാനത്ത് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ജയ്പൂർ, സിക്കാർ, അജ്മീർ, ടോംഗ് തുടങ്ങിയ ജില്ലകളിൽ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജസ്ഥാനിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ടതും കനത്തതുമായ മഴ ലഭിക്കുമെന്നാണ് ഐ എം ഡി പ്രവചനം. അതിനുശേഷം മഴയുടെ തീവ്രത കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്. മഴ ജയ്പൂരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. ഗതാഗതം സ്ഥംഭിച്ചു. സെക്രട്ടേറിയറ്റിന് പുറത്തു വെള്ളക്കെട്ട് രൂക്ഷമായതായി അധികൃതർ അറിയിച്ചു.
---- facebook comment plugin here -----