Connect with us

International

എച്ച്-1 ബി വിസയുള്ളവര്‍ക്ക് നിബന്ധനകളോടെ തിരികെ വരാമെന്ന് അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി | എച്ച്-1 ബി വിസയുള്ളവര്‍ക്ക് നിബന്ധനകളോടെ തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുന്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളൂവെന്ന നിബന്ധന വച്ചുകൊണ്ടാണ് ഇളവ്.

ഇവരുടെ കുടുംബങ്ങള്‍ക്കും ഒപ്പം വരാന്‍ അനുമതി നല്‍കും. വിസ നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് ചെയ്തുകൊണ്ടിരുന്ന ജോലിയില്‍, അതേ തസ്തികയില്‍ തിരികെ പ്രവേശിക്കുന്നതിന് തടസമില്ലെന്നു അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

എച്ച്-1 ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ധര്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാര്‍ തുടങ്ങിയ ജോലിക്കാര്‍ക്കും തിരികെ വരാം. എന്നാല്‍ കോവിഡ് ആഘാതത്തില്‍ നിന്ന് തിരിച്ചുവരാനുള്ള അമേരിക്കന്‍ സമ്പദ് വ്യസ്ഥക്ക് അത്യന്താപേക്ഷിതമെന്നുള്ളവരായിരിക്കണം ഇവര്‍. കൊവിഡുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവര്‍ക്കും യാത്രാ വിലക്കുണ്ടാകില്ല.