Connect with us

National

കർണാടകയിൽ ഓടുന്ന ബസിന് തീപ്പിടിച്ച് കുട്ടികളടക്കം അഞ്ച് മരണം

Published

|

Last Updated

ബെംഗളൂരു| കർണാടകയിൽ ഓടുന്ന ബസിന് തീപ്പിടിച്ച് രണ്ട് കുട്ടികളും ഒരു സ്ത്രീയുമുൾപ്പെടെ അഞ്ച് യാത്രികർ വെന്തുമരിച്ചു. പൊള്ളലേറ്റ 27 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ കെ ആർ ഹള്ളിയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

വിജയപുരയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച ബസിൽ 32 യാത്രക്കാർ ഉണ്ടായിരുന്നു. എൻജിൻ തകരാറായതാണ് ബസിന് തീപ്പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഹിരിയൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം അരംഭിച്ചതായി എസ് പി രാധിക പറഞ്ഞു.