Connect with us

Saudi Arabia

കൊവിഡ്: സഊദിയില്‍ 34 മരണം; 1640 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച 34 പേര്‍ മരിച്ചു. 1640 പേര്‍ രോഗമുക്തി നേടിയതായും,പുതുതായി 1521 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

റിയാദ് (08),അല്‍ഹുഫൂഫ് (05),ത്വാഇഫ് (03), തബൂക്ക് (03), ജിദ്ദ (02), അല്‍ഖര്‍ജ് (02),ബൈഷ് (02), അബഹ (01) , മക്ക (01),അല്‍ബുറൈദ (01), അല്‍ഖോബാര്‍ (01), അല്‍ജുബൈല്‍ (01), അറാര്‍ (01),അല്‍ ജഫര്‍ (01), മഹായില്‍ അസീര്‍ (01),അല്‍-മജാരിദ(01) എന്നിങ്ങനെയാണ് ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

ഇതുവരെ 291,468 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 255,118 പേര്‍ ഇതിനകം കൊവിഡ് മുക്തി നേടിയിട്ടുണ്ട്. 87.5 ശതമാനമാണ് രോഗമുക്തരായവരുടെ ഇതുവരെയുള്ള നിരക്ക് . 33,117 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍1821 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

റിയാദ് (101), മക്ക(88),ദമാം (75), അല്‍-ഹുഫൂഫ് (65), മദീന (65),ജിസാന്‍ (51), ഹാഇല്‍ (45) , ബുറൈദ (41) എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ഏറ്റതും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്

Latest