Connect with us

National

ഡല്‍ഹി എയിംസില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ബംഗളുരു സ്വദേശിയായ യുവാവ് 2018 ബാച്ച് എം ബി ബി എസ് വിദ്യാര്‍ഥിയാണ്. എയിംസിലെ മനോരോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് വാര്‍ഡില്‍നിന്ന് ചാടിപ്പോകുകയായിരുന്നു. വൈകുന്നേരത്തോടെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ കയറി ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest