Connect with us

Kerala

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണിത്. ഈ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരവും പാലക്കാടും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. കേരളാ തീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചേക്കും. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുത്. അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ഒഡീഷ തീരത്തേക്ക് നീങ്ങിയതോടെ നാളെയോടെ കേരളത്തില്‍ മഴ കുറയുമെന്നാണ് വിലയിരുത്തല്‍.

 

 

Latest