Connect with us

National

കശ്മീരില്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

Published

|

Last Updated

ഉദ്ദംപൂര്‍| ജമ്മുകശ്മീരിലെ ഉദ്ദംപൂരില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

സുബഹം സിംഗ് പര്‍മാര്‍(22) ആണ് ആത്മഹത്യ ചെയ്തത്. ഉദ്ദംപൂരിലെ വ്യോമസേന താവളത്തിലെ സുരക്ഷാ ഭടനായിരുന്നു സുബഹം സിംഗ്. ശനിയാഴ്ചയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഉദ്ദംപൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റോമോര്‍ട്ടം നടത്തിയ മൃതദേഹം യു പിയിലെ കാണ്‍പൂരിലുള്ള ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കുമെന്നും പോലീസ് പറഞ്ഞു.

Latest