Connect with us

Kerala

കോട്ടയത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എന്‍ ഡി ആര്‍ എഫ് സംഘം വെള്ളക്കെട്ടില്‍ കുടുങ്ങി

Published

|

Last Updated

കോട്ടയം | ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ദേശീയ ദുരന്ത നിവാരണ സംഘം (എന്‍ ഡി ആര്‍ എഫ്) സഞ്ചരിച്ച ജീപ്പ് വെള്ളക്കെട്ടില്‍ മുങ്ങി. മീനച്ചിലാറ്റിന്റെ കൈവഴിയിലുണ്ടായ കുത്തൊഴിക്കില്‍ ജീപ്പ് കുടുങ്ങിപ്പോകുകയായിരുന്നു. ആര്‍ക്കും അപായങ്ങളൊന്നുമില്ലെന്നും തുര്‍ന്ന് സംഘം വെള്ളത്തിലൂടെ നടന്ന് കയറുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ കാണാതായ അങ്കമാലി സ്വദേശി ജസ്റ്റിനെ കാണാതായ പ്രദേശത്ത് നിന്ന് തന്നെയാണ് എന്‍ ഡി ആര്‍ എഫ് സംഘവും കുടുങ്ങിയത്. പോലീസും നാട്ടുകാരും ആ വഴി വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘം അവഗണിച്ച് വെള്ളത്തിലൂടെ വരികയായിരുന്നു. മറുകരയിലെത്തിയ സംഘം തിരിച്ച് ഇതേ പ്രദേശത്തേക്ക് തിരിച്ച് വരുമ്പോഴാണ് സഞ്ചരിച്ച വാഹനം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വാഹനം കരക്ക് കയറ്റുകയായിരുന്നു.

 

 

Latest