Connect with us

Covid19

കൊവിഡ് കെയര്‍ സെന്ററില്‍ തീപിടുത്തം; ഏഴ് മരണം

Published

|

Last Updated

ഹൈദരാബാദ് | ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കൊവിഡ് കെയര്‍ സെന്ററിലുണ്ടായ അന്‍ അഗ്നിബാധയില്‍ ഏഴ് മരണം. ഇരുപതോളം പേരെ രക്ഷപ്പെടുത്തി. 15 പേരക്ക് പരുക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഏതാനും പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകട കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് എന്നാണ് പ്രാഥമിക നിഗമനം.

കൊവിഡ് കെയർ സെന്ററാക്കി മാറ്റിയ ഹോട്ടൽ സ്വർണ പാലസിലാണ് പുലർച്ചെ 5.15ന് തീപ്പിടുത്തമുണ്ടായത്. 30 രോഗികളു‌ം പത്ത് ജീവനക്കാരും ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നു. അരമണിക്കൂറിനകം തന്നെ തീ നിയന്ത്രണവിധേയമാക്കാനായത് ദുരന്തത്തിൻെറ വ്യാപ്തി കുറച്ചു.