Connect with us

Covid19

മഹാരാഷ്ട്രയില്‍ കൊവിഡ് കേസ് അഞ്ച് ലക്ഷം കടന്നു; ആന്ധ്രയില്‍ അതിവേഗ രോഗവ്യാപനം

Published

|

Last Updated

മുംബൈ | രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിലും കുറവില്ല. ആന്ധ്രയിലെ രോഗബാധയും വലിയ തോതില്‍ ഉയരുകയാണ്.
മഹാരാഷ്ട്രയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കൃത്യമായി പറഞ്ഞാല്‍ 503,084 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മാഹാഭൂരിഭക്ഷവും മുംബൈയിലാണ്. 1,47,048 പേരാണ് നിലവില്‍ മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. ഇന്ന് 12,822 കേസുകളും 275 മരണവും മഹാരാഷ്ട്രയിലുണ്ടായി.

ആന്ധ്രപ്രദേശില്‍ 10,080 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,17,040 ആയി. 85486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1939 പേര്‍ ഇതുവരെ രോഗംബാധിച്ച് മരണപ്പെട്ടു.തമിഴ്നാട്ടില്‍ പുതിയതായി 5883 പേര്‍ക്ക് കൂടികൊവിഡ് സ്ഥിരീകരിച്ചു. 118 പേരാണ് ശനിയാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്.ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്ബാധിതരുടെ എണ്ണം 2,90,907 ആയി. 4808 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 53,481.ചെന്നൈയില്‍ മാത്രം 108,124 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.

 

 

Latest