Connect with us

Covid19

സഊദിയില്‍ 24 മണിക്കൂറിനിടെ 35 കൊവിഡ് മരണം: 1775 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ പുതുതായുള്ള കൊവിഡ് കേസുകളുടെ എണ്ണം കുറയുകയും രോഗമുക്തി നിരക്ക് വര്‍ധിക്കുകയും ചെയ്യുന്നു. 86.9 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ ചികിത്സയില്‍ കഴിയുകയായിരുന്ന 1775 പേര്‍ രോഗമുക്തി നേടുകയും 1402 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം 35 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 284,226 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിതീകരിച്ചത് , ഇവരില്‍ 247,089 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് . 34,082 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.ഇവരില്‍ 1992 പേരുടെ നില ഗുരുതരമായി തുടരുകയാണ് .വ്യാഴാഴ്ച വരെ 3055 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.