Connect with us

International

രാമക്ഷേത്രം നിര്‍മ്മാണത്തിെതിരേ ടൈം സ്വകയറില്‍ പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി| അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ന്യൂയോര്‍ക്കിലെ ടൈംസ് സ്വകയറില്‍ നിരവധി പേര്‍ ഒത്ത് ചേര്‍ന്നു. രാം മന്ദിര്‍ നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ അമേരിക്കകാരുടെയും യു എസ് ആസ്ഥനമായുള്ള പൗരവാകാശ സംഘടനകളുടെയും പ്രവര്‍ത്തകരുടെയും വിശാല സംഖ്യം ടൈംസ് സ്വകയറില്‍ റാലി സംഘടിപ്പിച്ചു.

ഇന്നലെ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാം മന്ദിറിന് ശിലക്കല്ലിട്ടുന്നത് ടൈംസ് സ്വകയറില്‍ തത്സമയം കാണിച്ചിരുന്നു. ഇത് കാണുന്നതിനായി നിരവധി ഇന്ത്യക്കാര്‍ അവിടെ തടിച്ച് കൂടിയരുന്നു. യു എസിലെ ഹിന്ദു സംഘടനകളാണ് ഇതിന് നേതൃത്വം നല്‍കിയത്. ടൈംസ് സ്വകയറില്‍ നടന്ന ആഘോഷ ചടങ്ങിനെതിരേ പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളും മുദ്രവാക്യങ്ങളുമുയര്‍ത്തി പ്രതിഷധേിച്ചു.

ഹിന്ദുക്കളുടെ ആഘോഷം സാമൂദായിക പക്ഷപാതമാണെന്ന് അവര്‍ പറഞ്ഞു. രാമന്‍ ഹിന്ദുമതത്തിലെ ബഹുമാനിക്കുന്ന വ്യക്തിയാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ എല്ലാ മതങ്ങളോടുമുള്ള ബഹുമാനം ബഹുസ്വരതയോടുള്ള നമ്മുടെ പ്രതിബദ്ധതയാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറി ജവാദ് മൊഹമ്മദ് പറഞ്ഞു. എന്നാല്‍ രാമനോട് കൃത്രിമ സ്‌നേഹം കാണിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും അതിന്റെ പ്രതിഫലനം ഇന്ത്യയില്‍ മാത്രമല്ല ഇപ്പോള്‍ യു എസിലും കാണാനാകുമെന്നും ജാവേദ് കൂട്ടിചേര്‍ത്തു.

ഇന്ത്യയിലെയും അമേരിക്കയിലെും തീവ്രവലത്പക്ഷ ചിന്താഗതിക്കാര്‍ മുസ്ലീംകളെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനു ശ്രമിക്കുന്നത് സങ്കടകരമാണ്. മുസ്ലീംകളുടെ മനുഷ്യവകാശത്തിനായി താന്‍ പോരാടുമെന്നും ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗം ഡാനിയേല്‍ ഡ്രോം പറഞ്ഞു.

Latest