Connect with us

National

ടെലിവിഷൻ താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published

|

Last Updated

മുംബൈ| ഹിന്ദി ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമ(44)യെ മുംബൈ മലാഡ് വെസ്റ്റിലെ ഫ്‌ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.യെ റിഷ്‌ദെ ഹെ പ്യാർ കാ എന്ന പരമ്പരയിൽ അഭിനയിച്ചു വരികയായിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് സമീർ ഈ ഫ്ലാറ്റിലേക്ക് താമസം മാറിയത്.

സെക്യൂരിറ്റി ജീവനക്കാരാണ് അടുക്കളയിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. സ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും  അത്മഹത്യാ കുറിപ്പുകളൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടില്ലെന്നും മലാഡ് പോലീസ് അറിയിച്ചു.

കഹാനി ഘർ ഘർ കി, ക്യുങ്കി സാസ് ഭി കഭി ബാഹു തി തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Latest