Connect with us

National

കശ്മീരിൽ ബി ജെ പി സർപഞ്ചിനെ ഭീകരർ വെടിവെച്ചു കൊന്നു

Published

|

Last Updated

ശ്രീനഗർ| ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ ബി ജെ പി സർപഞ്ചിനെ ഭീകരർ വെടിവെച്ചുകൊന്നു. കാസിഗണ്ട് ബ്ലോക്കിലെ വെസു ഗ്രാമത്തിലെ വീടിന് സമീപം വെച്ചാണ് സജാദ് അഹ്മദ് ഖാൻഡേക്ക് വെടിയേറ്റതെന്ന് ഔദ്യോഗിക വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഗുരുതര പരുക്കേറ്റ സജാദിനെ അനന്ത്‌നാഗിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചതായി മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിൽ ആക്രമണത്തിന് ഇരയാകുന്ന രണ്ടാമത്തെ ബി ജെ പി സർപഞ്ചാണ് സജാദ്.

ചൊവ്വാഴ്ച വൈകീട്ട് അഖ്‌റാൻ കാസിഗണ്ടിൽ വെച്ച് തീവ്രവാദികൾ വെടിവെച്ചതിനെ തുടർന്ന് മറ്റൊരു ബി ജി പി സർപഞ്ചായ ആരിഫ് അഹ്മദിന് ഗുരുതര പരുക്കേറ്റിരുന്നു.