Connect with us

National

കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഡാമുകളുടെ ഷട്ടര്‍ തുറന്നു

Published

|

Last Updated

ബെംഗളൂരു| കര്‍ണാടകയുടെ നിരവധി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ജലം പുറത്തേക്ക് ഒഴുക്കാനും കല്ലിനാടി, കദ്ര നദികളുടെ തീരങ്ങളില്‍ വെള്ളപ്പൊക്കം തടയുന്നതിനും വേണ്ടി ഉത്തര്‍ കന്നട ജില്ലയിലെ അണക്കെട്ടിന്റെ ഷട്ടര്‍ സര്‍ക്കാര്‍ തുറന്നു. മറ്റ് ഡാമുകളിലെ ജലവും തുറന്ന് വിട്ടിട്ടുണ്ട്.

പല നദികളിലെയും ജലനിരപ്പ് അപകടപരിധിക്ക് മുകളിലാണ്. മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രളയ ദുരതാശ്വാസ പ്രവര്‍ത്തനത്തിന് 50 കോടി രൂപ പ്രഖ്യാപിച്ചു.


കുടക് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ കൂര്‍ഗില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഗോകര്‍ണ, ചിക്കമംഗലൂരു, ഹസന്‍, മൈസൂരു എന്നിവിടങ്ങളിലെല്ലാം കനത്ത മഴ തുടര്‍ന്ന് കൊണ്ടിരിക്കുയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഉത്തരകന്നട, ദക്ഷിണകന്നട, ഉടുപ്പി ജില്ലകളില്‍ വന്‍ നാശനഷട്ടമുണ്ടായി.

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗോവ-കര്‍ണാടക അതിര്‍ത്തിയില്‍ മണ്ണിടിച്ചില്‍ ഉണ്ടയാതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടുപ്പി, ദക്ഷിണ കന്നട, ഉത്തര കന്നട, ചിക്കമംഗളൂര്‍,ശിവമോഗ, കൊടക്, ഹസന്‍ ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം ഈ മാസം ഒമ്പത് വരെ കേരളത്തില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേകിച്ച് കോഴിക്കോട്, വയനാട് ജില്ലകളിലാവും കൂടുതല്‍ മഴ ലഭിക്കുകയെന്നും അവര്‍ പറഞ്ഞു.