Connect with us

Covid19

കോവിഡ് 19: ഇന്ന് 36 മരണം; 1,626 പേര്‍ക്ക് കൂടി രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 36 പേര്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3020 ആയി ഉയര്‍ന്നു. റിയാദ് 7, ജിദ്ദ 5, മക്ക 11, അല്‍-ഹുഫൂഫ് 5, ത്വാഇഫ് 2, ഹാഇല്‍ 1, ഹഫര്‍ അല്‍ബാത്വിന്‍ 1, ദറഇയ 1, മഹായില്‍ 2, അല്‍റസ് 1 എന്നിവിടങ്ങളിലാണ് പുതുതായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1389 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 282,824ആയി. ബുധനാഴ്ച 1626 പേര്‍ രോഗമുക്തി നേടിയതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 245,314 ആയി. 34,490 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,991 പേരുടെ നില ഗുരുതരമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

റിയാദ് (109), മക്ക (106), ഖമിസ് മുഷൈത് (90), ജിസാന്‍ (53), ജിദ്ദ (49), അല്‍-ഹുഫൂഫ് (47), നജ്റാന്‍ (47), ദമാം (45) എന്നീ പ്രദേശങ്ങളിലാണ് ബുധനാഴ്ച്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് റിപോര്‍ട്ട് ചെയ്തത്.

Latest