Connect with us

Covid19

കൊവിഡ് : സഊദിയില്‍ 35 മരണം ; 1972 പേര്‍ രോഗ മുക്തിനേടി

Published

|

Last Updated

ദമാം  |സഊദിയില്‍ കൊവിഡ് ബാധിച്ച് 35 പേര്‍ മരണപ്പെടുകയും,1972 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പുതുതായി 1,635 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 281,435 ആയി ഉയര്‍ന്നിട്ടുണ്ട് . രോഗബാധിതരില്‍ ഇതുവരെ 243,688 പേരാണ് രോഗമുക്തിനേടിയത് ,

ഈ ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ചൊവ്വാഴ്ച്ച ഉണ്ടായിരിക്കുന്നത് .35 പുതിയ മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ അകെ മരണങ്ങളുടെ എണ്ണം 2,984 ആയി ഉയര്‍ന്നിട്ടുണ്ട് .
34,763 രോഗികളാണ് കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് ഇവരില്‍ 1,983 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു