Connect with us

National

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

Published

|

Last Updated

അഗര്‍ത്തല| തന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. ബിപ്ലബിന്റെ രണ്ട് കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പരിശോധനക്ക് വിധേയനായിരുന്നു. എന്നിരുന്നാലും അടുത്ത ഏഴ് ദിവസത്തേക്ക് വീട്ടില്‍ ഐസോലേഷനില്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ രണ്ട് കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് കുടുംബാംഗങ്ങള്‍ക്ക് നടത്തിയ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. വൈറസ് ബാധിതരായ കുടുംബാംഗങ്ങള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ബിപ്ലവ് പറഞ്ഞു.

ഐസോലേഷന്‍ കാലയളവില്‍ താന്‍ വീട്ടിലിരുന്ന് തന്റെ ജോലികള്‍ നടപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം തനിക്ക് വേണ്ടി പ്രാര്‍ഥിച്ച ത്രിപുരയിലെ ജനങ്ങളോട് നന്ദി അറിയക്കുകയും ചെയ്തു. കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നമ്മള്‍ വിജയിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അണുനശീകരണം നടത്തിയതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് ദേബിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Latest